Today: 27 Jun 2026 GMT   Tell Your Friend
Advertisements
ഓസ്ട്രിയയില്‍ നഴ്സിങ് ഇനി മുതല്‍ കഠിന ജോലി 2026 ല്‍ നിയമമാവും
വിയന്ന: ഓസ്ട്രിയയില്‍ നഴ്സിങ് ഇനി മുതല്‍ കഠിന പ്രയത്ന ജോലിയായി കണക്കാക്കും. ആവശ്യമായ തൊഴിലുകളുടെ ഗണത്തില്‍ നഴ്സിങ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിച്ചു.2026 ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.നഴ്സുമാരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പുതിയ നിയമ പരിഷ്കരണം.ആതുരശുശ്രൂഷ അതിപ്രധാനമായ ഒരു സേവന തൊഴില്‍ രംഗം ആണെന്നും, ശാരീരികമായും, വൈകാരികമായും, മാനസികമായും വെല്ലുവിളികള്‍ സ്വീകരിച്ചാണ് ഈ തൊഴില്‍ രംഗം മുന്നോട്ടുപോകുന്നതെന്ന തിരിച്ചറിവാണ് ഓസ്ട്രിയയെ ഇത്തരമൊരു നിയമത്തില്‍ എത്തിച്ചത്.

ഓസ്ട്രിയയില്‍ 1977~ല്‍ "രാത്രി ഷിഫ്റ്റ് കഠിനാധ്വാന നിയമം' പ്രാബല്യത്തില്‍ വന്നു. രാത്രിയില്‍ കടുത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ കഠിന ജോലിക്കാരായി കണക്കാക്കി പ്രത്യേക സംരക്ഷണം നല്‍കി.ഖനിത്തൊഴിലാളികള്‍, നിര്‍മാണ, വ്യവസായ തൊഴിലാളികള്‍, അതീവ ചൂടിലും തണുപ്പിലും ജോലി ചെയ്യുന്നവരൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു.

50 ശതമാനമോ അതിലധികമോ ജോലി സമയമുള്ള പാര്‍ട്ട്~ടൈം നഴ്സുമാരെയും ഭാവിയില്‍ ഈ ഗണത്തില്‍ പരിഗണിക്കും. പുതിയ നിയമ പ്രകാരം ഒരു മാസത്തില്‍ ആവശ്യമായ കഠിനാധ്വാന ദിനങ്ങളുടെ എണ്ണം 15~ല്‍ നിന്ന് 12 ആയി കുറയ്ക്കും അതായത്. ഒരു മാസത്തില്‍ 12 ദിവസം നഴ്സിങ് ജോലി ചെയ്താല്‍ ആ മാസം പൂര്‍ണമായ ഒരു കഠിനജോലി ഇന്‍ഷുറന്‍സ് മാസമായി കണക്കാക്കും.
നടപ്പില്‍ വരുന്ന നിയമമനുസരിച്ച് ജോലിക്കാലം മുഴുവന്‍ നഴ്സസിങ്ങില്‍ തുടരുകയും 45 സോഷ്യല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് 60 വയസില്‍ വിരമിക്കാന്‍ കഴിയും. അതേസമയം ആരെങ്കിലും മറ്റൊരു മേഖലയില്‍ ജോലി ചെയ്തിരുന്നാലും, അവസാന 20 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 വര്‍ഷം നഴ്സിങ് ചെയ്താല്‍ മതിയാല്‍ ഈ നിയമം ഉപകാരപ്പെടുത്താം.

നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ പുരുഷന്മാര്‍ക്ക് പെന്‍ഷന്‍ പ്രായം 65 ആണ്. ഓസ്ട്രിയയിലെ സ്ത്രീകളുടെ സ്ററാന്‍ഡേര്‍ഡ് പെന്‍ഷന്‍ പ്രായം നിലവില്‍ 60 ആണ്, എന്നാല്‍ ഇത് ഘട്ടംഘട്ടമായി 65 ആയി ഉയര്‍ത്തുകയാണ്. 1964 ജനുവരി 1~നോ അതിനുശേഷമോ ജനിച്ച സ്ത്രീകള്‍ക്ക്, 2033~ല്‍ 65 വയസ്സ് ആകുന്നതുവരെ പ്രതിവര്‍ഷം ആറ് മാസം കൂടുന്നു. ഇതിനര്‍ത്ഥം 1968~ലോ അതിനുശേഷമോ ജനിച്ച ഒരു സ്ത്രീ 65 വയസ്സ് വരെ ജോലി ചെയ്യേണ്ടിവരും എന്നാണ്.
- dated 06 Nov 2025


Comments:
Keywords: Europe - Otta Nottathil - new_nursing_rule_austria_wef_jan_2026_news_nov_5_2025 Europe - Otta Nottathil - new_nursing_rule_austria_wef_jan_2026_news_nov_5_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി' Recent or Hot News

ജനക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ലോകം ഏറ്റെടുത്ത് വത്തിക്കാനിലെ ആ സുന്ദര നിമിഷം.വത്തിക്കാനില്‍ നിന്നുള്ള അതീവ ഹൃദ്യവും മനോഹരവുമായ ഈ വാര്‍ത്ത, തുടര്‍ന്നു വായിക്കുക
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം Recent or Hot News
യു.എസ് യാത്ര റദ്ദാക്കി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി തുടര്‍ന്നു വായിക്കുക
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് Recent or Hot News
യു.എസ്~ഇറാന്‍ ചര്‍ച്ചകള്‍ നീളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ തുടര്‍ന്നു വായിക്കുക
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും